കോതമംഗലം: കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസില്‍ നാല് പേര്‍ പിടിയില്‍. അഞ്ചാംമൈല്‍ സെറ്റില്‍മെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരന്‍ ടികെ ,പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേര്‍ന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവര്‍ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസര്‍മാര്‍ ഇവിടെത്തുമ്പോള്‍ ഇവര്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നാല്‍വര്‍ സംഘത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.