കോതമംഗലം: കോട്ടപ്പടിയില്‍ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാല്‍ പത്തനാ പുത്തന്‍പുര (പാറയ്ക്കല്‍) അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ത്തോട്ടത്തില്‍ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പന്‍ പിന്നില്‍ നിന്നാണ് ആക്രമിച്ചത്.നിലവിളി കേട്ട് ഓടി എത്തിയ താഴ തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന കുര്യാക്കോസ് ആണ് പരിസരവാസികളെ കുട്ടി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റ പാടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
50 Less than a minute