BREAKING NEWSKERALA

കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് ശുപാര്‍ശ ചെയ്ത് കളക്ടര്‍

പത്തനംതിട്ട: കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് കളക്ടര്‍. ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോന്നി താലൂക്ക് ഓഫീസില്‍ ആകെയുള്ള 61 ജീവനക്കാരില്‍ മുപ്പതിലേറെ പോരും അവധിയെടുത്ത് വിനോദയാത്ര പോയിരുന്നു. പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് ഓഫീസ് പൂട്ടിയിട്ടാണ് കോന്നി താലൂക്ക് ഓഫീസില്‍നിന്ന് 20 ജീവനക്കാര്‍ അവധിയെടുത്തും 19 പേര്‍ അവധി എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയത്. ജീവനക്കാരെ നിയന്ത്രിക്കേണ്ട കോന്നി തഹസില്‍ദാരും ജീവനക്കാരുടെ കള്ളത്തരത്തിന് കൂട്ടുനിന്നു.
ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമായത്. വിഷയത്തില്‍ ഇടപെട്ട എംഎല്‍എ ജീവനക്കാര്‍ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അവഹേളിച്ചത് പ്രതിഷേധം വീണ്ടും ശക്തമാകാന്‍ ഇടയാക്കി. ഓഫീസില്‍ നിന്നും ജീവനക്കാരുടെ കൂട്ട മുങ്ങല്‍ പുറത്തുവന്നതിനു പിന്നാലെ റവന്യൂ മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker