LATESTFOOTBALLSPORTS

കോപ്പയില്‍ ബ്രസിലിനെ പിടിച്ചു കെട്ടി ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനില്‍

ഗ്വയാനിയ : നെയ്മറിനെ അടക്കം വമ്പന്മാരെ കൂടാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ 11നു സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
മറ്റൊരു മത്സരത്തില്‍ പെറു ഒരു ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു.
അഞ്ച് ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് ബിയില്‍ നിന്ന് 10 പോയിന്റോടെ ബ്രസീല്‍ ഗൂപ്പ് ചാമ്പ്യന്മാരായി. .പെറു (7 പോയിന്റ്) കൊളംബിയ (4 പോയിന്റ്), ഇക്വഡോര്‍ (3 പോയിന്റ്) , വെനസ്വേല (2 പോയിന്റ്് ) . ഇതില്‍ അവസാന സ്ഥാനക്കാരായ വെനസ്വേല പുറത്തായി
ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ തന്നെ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ഇക്വഡോറിനെതിരെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫിര്‍മിഞ്ഞ്യോ എവര്‍ട്ടന്‍, ഗാബി , എന്നിവര്‍ ആദ്യ ഇലവനിലെത്തി.
നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ ബ്രസീലിനെതിരെ മികച്ച പോരാട്ട വീര്യമാണ് ഇക്വഡോര്‍ പുറത്തെടുത്തത്. 37ാം മിനിട്ടില്‍ ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മഞ്ഞപ്പട ലീഡെടുത്തു. എവര്‍ട്ടന്‍ എടുത്ത ഫ്രീ കിക്കില്‍ പ്രതിരോധതാരം എഡെര്‍ മിലിട്ടാവോയായിരുന്നു ഗോള്‍ സ്‌കോറര്‍.
സമനില ഗോളിനായുള്ള ഇക്വഡോറിന്റെ ശ്രമങ്ങള്‍ രണ്ടാം പകുതിയില്‍ ഫലം കണ്ടു. മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53ാം മിനിട്ടില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി. പകരക്കാരനായി എത്തിയ ഏംഗല്‍ മിനയായിരുന്നു ഗോള്‍ നേടി ഇക്വഡോറിനെ ക്വാര്‍ട്ടറിലെത്തിച്ചത്.
വിനീഷ്യസിനെയും കാസെമിറോയെയും പകരക്കാരായി ഇറക്കി വിജയഗോളിനായി ബ്രസീല്‍ പരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം കോട്ട കെട്ടി വിഫലമാക്കി.
ഈ ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ പെറു എതിരില്ലാത്ത ഒരു ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു.48 ാം മിനുട്ടില്‍ കാറില്ലേയാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്.
ശനിയാഴ്ച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker