LATESTFOOTBALLSPORTS

കോപ്പ അമേരിക്ക: ഡയസിന്റെ ഇരട്ടഗോളില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം

ബ്രസീലിയ: ഗരീഞ്ച സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പെറുവിനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം കരസ്ഥമാക്കി. 24 കാരന്‍ ലൂയിസ് ഫെര്‍ണാണ്ടോ ഡയസിന്റെ ഇരട്ട ഗോളുകളാണ് കൊളംബിയയെ വിജയത്തിലെത്തിച്ചത്.
കൊളംബിയക്കുവേണ്ടി യുവന്തസിന്റെ കുപ്പായമണിയുന്ന ഹുവാന്‍ ക്വാഡ്രാഡോ (49) , പോര്‍ച്ചുഗീസ് ക്ലബ്ലായ എഫ്.സി പോര്‍ട്ടുവിന്റെ മുന്‍ നിരക്കാരന്‍ ലൂയിസ് ഫെര്‍ണാണ്ടോ ഡയസ് , (66 . 90 +4) എന്നിവരും പെറുവിനു വേണ്ടി മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസോളിന്റെ മിഡ് ഫീല്‍ഡര്‍ വിക്തോര്‍ യോഷിമാര്‍ യോതൂന്‍ (45) , ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച ്ഇറ്റാലിയന്‍ ക്ലബ്ബായ ബെനിവെന്റ് കാല്‍ചിയോയുടെ മുന്‍നിരക്കാരന്‍ ജിയാന്‍ ലൂക്ക ലാപാഡുല (82)എന്നിവരാണ് ഗോള്‍ നേടിയത്.
ആദ്യപകുതില്‍ പെറു 10നു മുന്നിലെത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി യുടെ 45ാം മിനിറ്റില്‍ വിക്തോര്‍ യോഷിമാര്‍ യോതൂനിന്റെ ഗോളിലൂടെ പെറു ലീഡ് സ്വന്തമാക്കി.
ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നോക്കം പോയ കൊളംബിയ രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ തിരിച്ചടിച്ചു. 49ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ കൊളംബിയക്ക് സമനില ഗോള്‍ സമ്മാനിച്ചത്. പിന്നീട് 66ാം മിനുട്ടില്‍ ലൂയിസ് ഡയസ് അടുത്ത ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് തൊടുത്ത കിക്ക് ഡയാസ് പെറുവിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു.
അതിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ പെറു കോര്‍ണറില്‍ നിന്നും ലാപഡുല ഹെഡ്ഡറിലൂടെ സമനില നേടി. എന്നാല്‍ അധിക സമയത്ത് മനോഹരമായ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ വല വീണ്ടും കുലുക്കി ലൂയിസ് ഫെര്‍ണാണ്ടോ ഡയസ് കൊളംബിയയുടെ ജയം ഉറപ്പാക്കുകയായിരുന്നു.
സെമി ഫൈനലില്‍ പെറു ബ്രസീലിനോടും കൊളംബിയ അര്‍ജന്റീനയോടുമാണ്? പരാജയപ്പെട്ടത്. ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5. 30നാണ് മാരക്കാനയിലെ സ്വപ്‌ന ഫൈനല്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker