LATESTFOOTBALLSPORTS

കോപ്പ അമേരിക്ക: ബ്രസില്‍ സെമിയില്‍ പെറുവിനെ നേരിടും.

എസ്താഡിയോ നില്‍ട്ടന്‍ സാന്റോസ് (റിയോ ഡി ജനീറോ ) :ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരെ നിശ്ചയിക്കുന്ന കോപ്പ അമേരിക്കയുടെ അവസാന നാലിലേക്ക് ആതിഥേയരായ ബ്രസിലൂം പെറുവും മുന്നേറി.
ബ്രസീല്‍ ഏക ഗോളിന് ചിലിയേയും , നിശ്ചിത സമയവും എകസ്ട്രാ ടൈമും പിന്നിട്ട ഉശിരന്‍ പോരാട്ടത്തിന്റെ ടൈബ്രേക്കറിലൂടെ വിധി പറഞ്ഞ മത്സരത്തില്‍ പെറു 43നു പരാഗ്വയെയും പിന്നിലാക്കി. നിശ്ചത സമയത്ത് രണ്ടു ടീമുകളും മൂന്നു ഗോള്‍ വീതം അടിച്ചു സമനില പാലിച്ചിരുന്നു.
ബ്രസിലിന്റെ ജയം പത്തുപേരുമായാണ്. 9ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ബ്രസീലിനായി. എല്ലാവരും കാത്തിരിക്കുന്ന അര്‍ജന്റീന ബ്രസില്‍ പോരാട്ടം ഫൈനലില്‍ മാത്രമായിരിക്കും സംഭവിക്കുക.
ബ്രസില്‍ ചിലി പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു രണ്ടാം പകുതിയുടെ തുടക്കം മുതല്‍ നാടകീയമായിരുന്നു മത്സരം. 46ാം മിനുറ്റില്‍ ഫിര്‍മിനോയുടെ പകരക്കാരന്‍ ലുകാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മര്‍ക്കൊപ്പം നടത്തിയ നീക്കമാണ് ഗോളായത്. പിന്നാലെ ജെസ്യൂസിന് നേരെ ചുവപ്പ് കാര്‍ഡ്. ചിലി 62ാം മിനുറ്റില്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിസില്‍ മുഴക്കി.
പിന്നാലെ നെയ്മറുടെ മുന്നേറ്റം ബ്രാവോ തടഞ്ഞു. 75ാം മിനിറ്റില്‍ ലഭിച്ച ഫ്രികിക്കും നെയ്മര്‍ക്ക് മുതലാക്കാനായില്ല. അവസാന വിസില്‍ വരെ ഇരു ടീമും ഗോളിനായി ശ്രമിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല.
ഗ്വയിയാനിയയിലെ ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുസ്താവ ഗോമസ് പതിനന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പരാഗ്വെ മുന്നിലെത്തി. എന്നാല്‍ 21ാം മിനിറ്റില്‍ ഗുസ്താവോ ഗോമസിന്റെ സെല്‍ഫ് ഗോളിലൂടെ പെറു സമനില പിടിച്ചു. 40ാം മിനിറ്റില്‍ ഇറ്റലിയില്‍ ജനിച്ച ജിയാന്‍ ലൂക്ക ലാപ്പാഡുറ്റ പെറുവിനെ 21നു മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ജൂനിയര്‍ അലോന്‍്‌സോ പരാഗ്വയെക്കു സമനില ഗോള്‍ നേടിക്കൊടുത്തു. എന്നാല്‍ 80ാം മിനിറ്റില്‍ യോഷിമാര്‍ യോബിന്‍ പെറുവിനെ വീണ്ടും മുന്നിലെത്തിച്ചു. അവസാന മിനിറ്റില്‍ ഗബ്രിയേല്‍ അവലോസ പരാഗ്വെയ്ക്ക് വീണ്ടും സമനിലനേടിയെടുത്തു. .
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോള്‍ അടിച്ച ഗുസ്താവോ ഗോമസ് വീണ്ടും വില്ലനായി. ഗുസ്താവോ ഗോമസ് ചുവപ്പ്കാര്‍ഡി കിട്ടി പുറത്തായത് 10 പേരായി ചുരുങ്ങിയ പരാഗ്വെക്ക് കനത്ത തിരിച്ചടിയായി. പെറുവിന്റെ ഗോള്‍ കീപ്പര്‍ പെദ്രോ ഗാലിസെയുടെ മനോഹര സേവുകളും പരാഗ്വയടുെ മോഹങ്ങളെ തടഞ്ഞിട്ടു. ഒടവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആല്‍ബര്‍ട്ടോ എസ്പിനോളയുടെ കിക്ക് തടുത്തുകൊണ്ട് പെദ്രോ ഗാലിസെ പെറുവിനെ സെമിയിലേക്കു നയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker