LATESTFOOTBALLSPORTS

കോപ അമേരിക്ക ചിത്രം തെളിയുന്നു അര്‍ജന്റീന, ബ്രസീല്‍ പോരാട്ടം ഫൈനലില്‍

ബ്രസീലിയ : ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ അര്‍ജന്റീന ബ്രസീല്‍ രാജകീയ പോരാട്ടത്തിന് ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വരും.
ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു. 40ാം മിനിറ്റില്‍ ക്വന്റീറോസിന്റെ സെല്‍ഫ് ഗോളും 79ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ ഫീല്‍ഡ് ഗോളും ആദ്യ ലോകകപ്പ്് ജേതാക്കളെ തുണച്ചു.
ഗ്രൂപ്പ് എയില്‍ തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ പരാഗ്വെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ചിലിയെ അട്ടിമറിച്ചു.
33ാം മിനിറ്റില്‍ ബ്രയാന്‍ സാമുദിയോയും 58ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിഗ്വല്‍ അല്‍മിറോണുമാണ് പാരഗ്വായുടെ ഗോളുകള്‍ നേടിയത്.
. ഇതിനകം ഗ്രൂപ്പ് എയില്‍ മ്ൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റോടെ അര്‍ജന്റീനയും ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്നു മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ബ്രസീലും ഗ്രൂപ്പ് ജേതാക്കളാകുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടു ഗ്രൂപ്പുകളിലുമായി 10 ടീമുകള്‍ കളിക്കുന്നതില്‍ അവസാന സ്ഥാനക്കാര്‍ മാത്രം ആയിരിക്കും പുറത്താകുക.
ഗ്രൂപ്പ എയില്‍ മുന്നു മത്സരങ്ങള്‍ കളിച്ച പരാഗ്വെ (ആറ് പോയിന്റ്) ചിലി (അഞ്ച് പോയിന്റ് )ഉറുഗ്വെ (നാല് പോയിന്റ്) എന്നീ ടീമുകള്‍ അര്‍ജന്റീനയോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ഇതുവരെ പോയിന്റ് ഒന്നും ലഭിക്കാത ബൊളീവിയ പുറത്താകുമെന്നും വ്യക്തം.
ഗ്രൂപ്പ് ബിയില്‍ ബ്രസീലിനു പിന്നില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റോടെ കൊളംബിയയും മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റോടെ പെറുവും ആണ് അടുത്ത സ്ഥാനങ്ങളില്‍ . മൂന്നു മത്സരങ്ങള്‍ വീതം കളിച്ചു രണ്ട് പോയിന്റ് വീതം നേടിയ ഇക്വഡോര്‍ , വെനിസ്വേല ടീമുകളില്‍ നിന്ന നിര്‍ഭാഗ്യവാന്മാരായ ഒരു ടീം പുറത്താകും.
ഗ്രൂപ്പ് ഘ്ട്ടം ഏകദേശം ഫൈനല്‍ ലാപ്പിലേക്കു കടടന്നതോടെ എല്ലാവരും കാത്തിരിക്കുന്ന ബസീല്‍ അര്‍ജന്റീന പോരാട്ടം നിലവിലെ സ്ഥിതിയില്‍ ഫൈനലില്‍ ആയിരിക്കാനാണ് സാധ്യത.
നിലവിലെ ഗ്രൂപ്പ് നില പോലെ തന്നെ തുടരുകയാണെങ്കില്‍ അര്‍ജന്റീനക്ക് ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ഇക്വഡോറിനെയാണ്. അര്‍ജന്റീന ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ഫിനിഷ് ചെയ്യുമെന്നും ബ്രസീല്‍ ഗ്രൂപ്പ് ബിയിലെ ജേതാക്കളാകുമെന്നും ഉറപ്പായതോടെയാണ് ഇരുടീമുകളും ഏറ്റുമുട്ടാനുള്ള സാധ്യത ഫൈനലില്‍ മാത്രമായത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ മുന്നു മുതല്‍ അഞ്ചുവരെയും സെമിഫൈനല്‍ ജൂലൈ ഏഴിനും എട്ടിനും ഫൈനലും ലൂസേഴ്‌സ് ഫൈനലും ജൂലൈ 11നും നടക്കും. ആദ്യ രണ്ട് ക്വാര്ട്ടര്‍ ഫൈനല്‍ ഇന്ത്യന്‍ സമയം രാവിലെ 4.30നും മൂന്നാം ക്വാര്‍ട്ടര്‍ പുലര്‍ച്ചെ 3.30നും നാലാം ക്വര്‍ട്ടര്‍ രാവിലെ 6.30നും ആരംഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker