BREAKING NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ സ്വര്‍ണവുമായി ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി.
1710 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. ലവ്‌ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker