BUSINESSBUSINESS NEWS

കോയിന്‍ഡിസിഎകസിന്റെ ഉപഭോക്താക്കളുടെ എണ്ണം കോടി കവിഞ്ഞു

കൊച്ചി : ഇന്ത്യയിലെ ആദ്യ ക്രിപ്‌റ്റോ യുണികോണും രാജ്യത്തെ ഏറ്റവും സുരിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുമായ കോയിന്‍ഡിസിഎക്‌സ ് ഒരു കോടിയിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കിയ വിവരം പ്രഖ്യാപിച്ചു.
നാല് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷമുള്ള വന്‍ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഈ നാഴികകല്ലും പിന്നിടാനായത്. ഇന്ത്യയിലെ അഞ്ച് കോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ആസ്തികളുമായി ബന്ധപ്പെട്ട് സുരക്ഷിതവും ലളിതവുമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മറ്റൊൊരു ശക്തമായ ചുവട് വെയ്പു കൂടിയാണിത്.
പ്രവര്‍ത്തനമാരംഭിച്ച് വെറും നാല് വര്‍ഷത്തിനകം ഇത്തരത്തിലൊരു മികച്ച നാഴികകല്ല് പിന്നിടാനായത് ഇന്ത്യയില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തിന്റെ സാക്ഷ്യപത്രം കൂടിയാണിതെന്ന് കോയിന്‍ഡിസിഎക്‌സ് സിഇഒയും സഹ സ്ഥാപകനുമായ സുമിത് ഗുപ്ത പറഞ്ഞു. ഈ മേഖലയില്‍ വിശ്വസ്തതയും സുതാര്യതയും പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണിതെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മികച്ച വളര്‍ച്ച, വിസ്വാസ്യതയോടു കൂടിയ ട്രേഡിങ് അനുഭവങ്ങല്‍ , ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയിലും ഡിജിറ്റല്‍ ആസ്തികളിലും ബോധവല്‍ക്കരണം തുടങ്ങിയ രംഗങ്ങളില്‍ മുന്നേറി തങ്ങളുടെ ലക്ഷ്യത്തിലേക്കു എത്താനുള്ള ശ്രമമാണ് ഈ നേട്ടത്തിന്നു പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker