കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയാണ് മരിച്ചത്. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്. പുല്ലൂരാം പാറയിൽ ആണം അപകടം ഉണ്ടായത്. കലിങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനം തുടരുകയാണ്.ബസിലെ സീറ്റുകൾ നിറച്ച് ആളുകൾ ഉണ്ടായിരുന്നു. ബസ് കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നാല് പേരുടെ നില ഗുരതരമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പറഞ്ഞു. അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചതെന്ന് ബിന്ദു പറയുന്നു. വലിയ ആഴം ഇല്ലാത്ത പുഴയാണെന്നും ഇന്നലെ പെയ്ത മഴയിൽ വെള്ളം കൂടിയതാണെന്നും ബിന്ദു പറഞ്ഞു.
71 Less than a minute