BREAKING NEWSKERALALATEST

കോഴിക്കോട് നഗരത്തില്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു മോഷണം, 50,000 കവര്‍ന്നു

കോഴിക്കോട്: കോട്ടുളിയില്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനെയാണ് മര്‍ദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ ബന്ധിച്ച് കവര്‍ച്ച നടത്തുകയായിരുന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമം. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയില്‍ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker