കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ചക്കാലക്കല്‍ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.