KERALABREAKING NEWSLATEST

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ,തിരുവമ്പാടി ടൗണില്‍ വെള്ളം കയറി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

 

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ടയിലും പാലക്കാട് ജില്ലയിലും ഉച്ചയ്ക്കുശേഷം കാലാവസ്ഥ മോശമായി. മലയോര മേഖലയില്‍ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുകയാണ്.

നേരത്തെ മൂന്ന് ജില്ലകളിലായിരുന്ന അടുത്ത മൂന്ന് മണിക്കൂറില്‍ മഴ മുന്നറിയിപ്പുനല്‍കിയത്. സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker