LATESTNATIONAL

കോവിഡില്‍ മരിച്ച അഭിഭാഷകരുടെ കുടുംബത്തിന് അരക്കോടി നല്‍കണമെന്ന് ഹര്‍ജി; വക്കീലിനെ രൂക്ഷമായി ശകാരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേകാവകാശം ദുരുപയോഗം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.
കോവിഡ് ബാധിച്ചു മരിക്കുന്ന 60 വയസ്സിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
ഇത്തരത്തിലുള്ള, വാസ്തവമില്ലാത്ത പൊതു താല്‍പര്യ ഹര്‍ജികള്‍ നിര്‍ത്താന്‍ സമയമായിരിക്കുന്നു. ഇത് പൊതു താല്‍പര്യ ഹര്‍ജിയാണ്, നിങ്ങള്‍ കറുത്ത കോട്ടിനുള്ളിലാണ് എന്നത് കൊണ്ട് നിങ്ങളുടെ ജീവന്‍ മറ്റുള്ളവരേക്കാള്‍ വിലയേറിയതാണ് എന്ന് അര്‍ത്ഥമില്ല. സുപ്രീം കോടതി പറഞ്ഞു.
അഭിഭാഷകനായ പ്രദീപ് കുമാര്‍ യാദവാണ് ഇത്തരത്തില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനെ കോടതി ശാസിക്കുകയും ചെയ്തു.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗാര്‍ത്ഥന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലുള്ള അവാസ്ഥവമായ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അഭിഭാഷകര്‍ നിര്‍ത്തണമെന്ന് വ്യക്തമാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker