AUTOLATESTLIFE STYLE

കോവിഡില്‍ റെക്കോഡ് ഇട്ടത് സൈക്കിള്‍, ഈ വര്‍ഷം 1.45 കോടി യൂണിറ്റ് വിറ്റു

ന്യൂഡല്‍ഹി: കൊവിഡ് തരംഗത്തില്‍ ആളുകള്‍ ഫിറ്റ്‌നസിനു കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ കുതിച്ചുയര്‍ന്ന് സൈക്കിള്‍ വില്‍പ്പന. ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ സൈക്കിളുകളെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതാണ് കാരണം. ഈ സാമ്പത്തിക വര്‍ഷം ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന വളര്‍ച്ചയാണ് വിപണി നേടിയത്. 20 ശതമാനത്തോളമാണ് വളര്‍ച്ച. . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 കോടി യൂണിറ്റായിരുന്നു സൈക്കിള്‍ വില്‍പ്പന എങ്കില്‍ ഈ വര്‍ഷം 1.45 കോടി യൂണിറ്റാണ് വില്‍പ്പന.
കൊവിഡ് വ്യാപനത്തിനു ശേഷം സൈക്കിള്‍ വില്‍പന കൂടിയതായാണ് റിപ്പോര്‍ട്ട്.
സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലാണ് ഏറ്റവുമധികം സൈക്കിളുകള്‍ വിറ്റഴിച്ചത്.. 2020 ല്‍ വിറ്റഴിച്ച സൈക്കിളുകളുടെ പകുതിയോളം ഈ വിഭാഗത്തിലാണ്. കുട്ടികളുടെ സൈക്കിളുകള്‍ക്കും പ്രീമിയം വിഭാഗത്തിലെ സൈക്കിളുകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്.
40 ശതമാനത്തോളമാണ് ഈ വിഭാഗത്തിലെ വില്‍പ്പന. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലും സൈക്കിള്‍ വില്‍പ്പനയുണ്ട്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സൈക്കിള്‍ നിര്‍മാതാക്കളാണ് ഇന്ത്യ. കുട്ടികളുടെ വിഭാഗത്തിലെയും പ്രീമിയം മോഡല്‍ സൈക്കിളുകളുടെയും വില്‍പ്പന 50 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.
2019 വരെ സൈക്കിള്‍ വില്‍പ്പനയില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉണ്ടായിരുന്നു. എന്നാല്‍ . സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കുറഞ്ഞതിനാല്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 22 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളിലൊരാളായ അറ്റ്‌ലസ് സൈക്കിള്‍സ് അടച്ചുപൂട്ടിയതും ഈ സമയത്താണ്.. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന ഉയരുകയായിരുന്നു.

Related Articles

Back to top button