KERALALATEST

കോവിഡ്: തടവുകാര്‍ക്ക് പരോള്‍ അനുവദിക്കും, പക്ഷേ വീട്ടില്‍ തന്നെ കഴിയണം

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് 2 ആഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കും പരോളില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും പരോള്‍ നല്‍കും. ജയിലില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ തടവുകാര്‍ക്കു പരോള്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് സര്‍ക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാര്‍ക്കും പരോള്‍ ലഭിക്കില്ല. ലോക്ഡൗണ്‍ സമയത്ത് വിചാരണ തടവുകാര്‍ക്കും ശിക്ഷാ തടവുകാര്‍ക്കും പരോള്‍ അനുവദിച്ചിരുന്നു. ആദ്യം 15 ദിവസം അനുവദിച്ച പരോള്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 60 ദിവസമായി ഉയര്‍ത്തി. ലോക്ഡൗണ്‍ കാലത്ത് പരോള്‍ അനുവദിച്ച വയസായ തടവുകാരില്‍ മിക്കവരും പരോള്‍ കാലാവധി തീരുന്നതിനു മുന്‍പ് ജയിലിലേക്കു തിരിച്ചു വരാന്‍ അപേക്ഷ നല്‍കി.
അതിനാലാണ് പരോളിന് അര്‍ഹതയുള്ളവര്‍ക്കു പുറമേ താല്‍പര്യമുള്ളവര്‍ക്കും പരോള്‍ അനുവദിക്കാന്‍ ഇത്തവണ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പരോളിനു പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ജയിലില്‍ തുടരാം. പരോളില്‍ ഇറങ്ങുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിയണം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker