ENTERTAINMENTMALAYALAM

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ‘റൂട്ട്മാപ്പ്’ ഷൂട്ടിംഗ് പൂർത്തിയാക്കി

കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത ‘റൂട്ട്മാപ്പ്’ പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ആനന്ദ് മന്മഥൻ , ഷാജു ശ്രീധർ , നോബി , ഗോപു കിരണ്‍, സിൻസീർ , ശ്രുതി റോഷൻ , നാരായണൻ കുട്ടി ,സുനിൽ സുഗത, ജോസ് , സജീർ സുബൈർ , ലിൻഡ , അപർണ , ഭദ്ര,സുനില്‍ സുഖൈദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.

ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്.തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്. പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

Related Articles

Back to top button