LATESTNATIONAL

കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകള്‍ക്ക് സഹായധനമായി 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. 202122ലെ യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയില്‍ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിര്‍ദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്. എന്നാല്‍, കോവിഡ് പ്രതിരോധനടപടികള്‍ക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മുന്‍കൂര്‍ നല്‍കുകയായിരുന്നു. പണവിനിയോഗവുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മിഷന്‍ നിര്‍ദേശിച്ച ചില വ്യവസ്ഥകളിലും ഇളവുണ്ടെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker