BUSINESSBUSINESS NEWS

കോവിഡ് പ്രതിരോധത്തിന് 150 കോടി രൂപയുടെ സഹായവുമായി വേദാന്ത ഗ്രൂപ്പ്

കൊച്ചി: കോവിഡിന്റെ അതിവേഗം വ്യാപിക്കുന്ന രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിന് 150 കോടി രൂപ നീക്കിവയ്ക്കുന്നതായി, പ്രമുഖ ലോഹ, എണ്ണ, വാതക നിര്‍മാതാക്കളായ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം വേദാന്ത ഗ്രൂപ്പ് ചെലവഴിച്ച 201 കോടി രൂപക്ക് പുറമെയാണിത്. കോവിഡിനെ അതിജീവിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വിപുലമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് രാജ്യത്തെ പത്ത് നഗരങ്ങളില്‍ ആയിരം ഐസിയു ബെഡുകള്‍ ഒരുക്കും.
സര്‍ക്കാര്‍ അംഗീകൃതവും പ്രധാനപ്പെട്ടതുമായ ആസ്പത്രികളോട് ചേര്‍ന്ന്, താല്‍ക്കാലികമായി ഒരുക്കുന്ന അത്യാധുനിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായിരിക്കും തീവ്ര പരിചരണത്തിനായുള്ള ബെഡുകള്‍ സ്ഥാപിക്കുക. നൂറ് കിടക്കകള്‍ വീതമുള്ള ഓരോ കേന്ദ്രങ്ങളും ശീതീകരിച്ചതും സമ്പൂര്‍ണ വൈദ്യുതി പിന്തുണയോടെ കോവിഡ് പരിചരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതുമായിരിക്കും. ഗുരുതര പരിചരണ സൗകര്യങ്ങളുള്ള 90 ബെഡുകള്‍ക്ക് ഓക്‌സിജന്‍ പിന്തുണയും ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റര്‍ പിന്തുണയും ഉണ്ടാവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker