BREAKING NEWSNATIONAL

കോവിഡ് മരണനിരക്ക് കൂടുതല്‍ അമ്പതില്‍ത്താഴെ പ്രായമുള്ളവരിലെന്ന് പഠനം

ന്യൂഡല്‍ഹി: അറുപത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് അമ്പതില്‍ത്താഴെയുള്ളവരില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് പഠനം. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനി’ല്‍ പ്രസിദ്ധീകരിച്ചു.
2020 ഏപ്രില്‍ നാലുമുതല്‍ ജൂലായ് 24 വരെയുള്ള കാലയളവില്‍ എയിംസിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച 654 രോഗികളിലാണ് പഠനം നടത്തിയത്. അതില്‍ 247 പേര്‍ മരിച്ചിരുന്നു. രക്താതിസമ്മര്‍ദം, പ്രമേഹം, വര്‍ഷങ്ങളായുള്ള വൃക്കരോഗം എന്നിവയിലേതെങ്കിലുമാണ് മരിച്ചവരില്‍ കോവിഡിനുപുറമേയുണ്ടായിരുന്ന രോഗങ്ങള്‍.
18മുതല്‍ 50വരെ പ്രായമുള്ളവര്‍, 51മുതല്‍ 65വരെയുള്ളവര്‍, 65നു മുകളിലുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു താരതമ്യം. വിശകലനങ്ങളില്‍ 18നും 50നും ഇടയിലുള്ളവരുടെ മരണനിരക്ക് 42.1 ശതമാനവും 5165 പ്രായക്കാരില്‍ 34.8 ശതമാനവും 65നു മുകളിലുള്ളവരില്‍ 23.1 ശതമാനവും ആണെന്ന് കണ്ടെത്തി.
‘ഞങ്ങളുടെ ആശുപത്രിയിലെ മരണനിരക്ക് 18.2 ശതമാനവും ഐ.സി.യു. മരണനിരക്ക് 36.1 ശതമാനവുമാണ്. യു.എസ്., സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സമാനമായ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്” എയിംസ് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker