ജനീവ: 2020നെക്കാള്‍ ഇക്കൊല്ലം കോവിഡ് മഹാമാരി ലോകത്ത് കൂടുതല്‍ അപകടം വിതയ്ക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു. എന്നാല്‍, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്ലന്ഡ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.