BUSINESSBANKING

കോവിഡ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായമായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ദക്ഷിണേന്ത്യയില്‍ കോവിഡ്19 ബാധിച്ച് നിര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കനായി പുതിയ ക്ഷേമ പദ്ധതി അവതരിപ്പിക്കുന്നു.
പകര്‍ച്ച വ്യാധിയില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാനിറ്റൈസേഷന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. സാധ്യമായ എല്ലാത്തരത്തിലും സ്ഥാപനത്തിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും കോവിഡ്19 ഭീഷണിയില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് ഓരോ ജീവനക്കാരും മുന്‍കരുതലെടുക്കുന്നുണ്ടെന്ന് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker