KERALALATEST

കോവിഡ് രോഗിയെ പിക്കപ്പ് വാനില്‍ കൊണ്ടുപോയത് ആംബുലന്‍സ് കിട്ടാതിരുന്നതുകൊണ്ടല്ല; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാഞ്ഞതിനാല്‍ പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാന്‍ ഉപയോഗിച്ചത്. രോ?ഗി മരിച്ചതിന് പിന്നാലെയാണ് സംഭവം വാര്‍ത്തയായത്.ആംബുലന്‍സ് വിളിച്ച് കിട്ടാതിരുന്നതിനാലല്ല പിക്കപ്പ് വാനില്‍ രോ?ഗിയെ കൊണ്ടുപോയതെന്ന് വിശദീകരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ആംബുലന്‍സ് എത്താന്‍ അല്‍പ്പ സമയമെടുക്കുമായിരുന്നു. വീട്ടിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതും റിക്ഷ, കാറ് എന്നിവയ്ക്കും ആംബുലന്‍സിന് തന്നെയും ഇവിടെക്ക് എത്താന്‍ വിഷമകരമാണ്. ജീപ്പിനും മാത്രമേ എത്താന്‍ കഴിയു. ബോധരഹിതനായതിനാല്‍ എങ്ങിനെയെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ആലോചിച്ചു. അങ്ങിനെയാണ് തൊട്ടടുത്ത പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്, പഞ്ചായത്ത് പ്രസിഡന്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിച്ചു.കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രീയരെ,

ഇന്ന് വിവിധ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്ന വീഡിയോ ചിത്രമാണിതിന്റെ കൂടെയുളളത്. ആംബുലന്‍സ് വിളിച്ച് കിട്ടാത്തതിനാല്‍ കോവിഡ് രോഗിയെ പിക്കപ്പ് വാനില്‍ കൊണ്ടുപോയതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ടു എന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇത് ഏറ്റെടുത്ത് വിവാദമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നിറം കെടുത്താനുമാണ് ചിലരുടെ ഹീന നീക്കം. യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ചില മാധ്യമ സുഹൃത്തുകള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്.അവിടത്തെ നാട്ടുകാരോടൊ, ആരോഗ്യ പ്രവര്‍ത്തകരോടോ ,ജനപ്രതിനിധിയോടൊ, വീട്ടുകാരോട് തന്നെയോ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഈ പ്രചാരകര്‍ തയ്യാറായില്ല….എന്താണ് വസ്തുത വെള്ളരിക്കുണ്ട് താലൂക്കിലെ പത്താം വാര്‍ഡാണ് കൂരാങ്കുണ്ട്. പഞ്ചായത്തിലെ മലയോര മേഖലയാണിത്.ഇവിടെയാണ് ശ്രീ. സേവിയര്‍ (സാബു ) വെട്ടം തടവും കുടുംബവും താമസിക്കുന്നത.ഭാര്യയും , മകളുമായിരുന്നു കൂടെ താമസം. ഭാര്യയും മകളും കോവിഡ് + ve ആയി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. സേവിയറിന് കോവിഡ് ve ആയിരുന്നുതാനും. വീട്ടില്‍ +ve രോഗിയുളളതിനാല്‍ വാര്‍ഡ് ജാഗ്രതാ സമിതി പ്രവര്‍ത്തകരായ വാര്‍ഡ് മെമ്പര്‍ ശ്രീമതി സില്‍വി ജോസ് , Jhi ബാബു, MAASH നോഡല്‍ ഓഫീസര്‍ PM. ശ്രീധരന്‍ മാസ്റ്റര്‍, ആശാ വര്‍ക്കര്‍ സരോജിനി എന്നിവര്‍ നിരന്തരം വീട്ടില്‍ പോയി ആവശ്യമായ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. പഞ്ചായത്ത് ഒരുക്കിയ ക്വാറന്റെ യിന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ ജാഗ്രതാ സമിതി ഭാരവാഹികള്‍ ആ വശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളള ഭര്‍ത്താവിനെ തനിച്ചാക്കി ക്വാറന്റൈ യി നില്‍പോകാന്‍ ഭാര്യ തയ്യാറാകാത്ത സ്ഥിതിയുണ്ടായി.ശ്രീ സേവിയര്‍ നിലവില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന യാ ളാണ്. ഹൃദയ സംബന്ധമായ രോഗത്തി (ബ്ലോക്ക്) ന് ഓപ്പറേഷന്‍ കഴിഞ്ഞ് ഇപ്പോഴും മരുന്നു കഴിക്കുന്നു. കൂടാതെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു , കഴിഞ്ഞ കുറച്ച് ദിവസമായി മൂത്രാശയ സംബന്ധമായ രോഗവും അലട്ടുകയായിരുന്നുവെന്ന് ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഇന്നലെ രാവിലെ പതിവ് പോലെ പ്രഭാത ഭക്ഷണം കഴിച്ചു . അല്‍പം ക്ഷീണിതനായി കണ്ടിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് കിടക്കുകയായിരുന്നു. 2.30 മണിക്ക് വിളിച്ചപ്പോഴാണ് ബോധരഹിതനായി കണ്ടത്. ഉടനെ തന്നെ ഒച്ച വെച്ച് അയല്‍ക്കാരെ വിളിച്ചു വരുത്തി. വെള്ളരിക്കുണ്ടിലുള്ള അംബുലന്‍സ് വിളി ച്ചെങ്കിലും അത് കാഞ്ഞങ്ങാട് പോയി തിരിച്ച് ഒടയഞ്ചാലില്‍ എത്തിയതേയുള്ളുവെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അപ്പോഴേക്കും വാര്‍ഡ് അംഗവും ആശാവര്‍ക്കറും എത്തി. JHI യെ വിളിച്ച് വിവരം പറഞ്ഞു. JHI കരിന്തളം F HC യിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചു. ബോധ രഹിതനായതിനാല്‍ എത്രയും പെട്ടെന്ന് നീലേശ്വരം താലൂക്കാശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. താലൂക്കാശുപത്രിയില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ആംബുലന്‍സ് എത്താന്‍ അല്‍പ്പ സമയമെടുക്കുമെന്നതിനാലും വീട്ടിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതും റിക്ഷ, കാറ് എന്നിവക്കും ആംബുലന്‍സിന് തന്നെയും ഇവിടെ ക്ക് എത്താന്‍ വിഷമകരവുമാണ്. ജീപ്പിനും മറ്റും മാത്രമേ എത്താന്‍ കഴിയു . ബോധരഹിതനായതിനാല്‍ എങ്ങിനെയെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ആലോചിച്ചു . അങ്ങിനെയാണ് തൊട്ടടുത്ത പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.ഭാര്യയും മകളും കോവിഡ് + ve ആയതിനാല്‍ സേവിയര്‍ പ്രൈമറി കോണ്‍ടാക്‌ററി ലായതിനാല്‍ കൂടെ പോകുന്ന വര്‍ക്ക് PP കിറ്റ് ലഭ്യമാക്കി. സ്ട്രക്ചര്‍ ഇല്ലാത്തതിനാല്‍ ഭാര്യ തന്നെയാണ് കട്ടി കുറഞ്ഞ ബെഡ് നല്‍കിയത്. ഇതില്‍ കിടത്തിയാണ് പിക്കപ്പ് വാനില്‍ കയറ്റി വാര്‍ഡ് തല ജാഗ്രതാ സമിതിയംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഈ രംഗം ആരോ വീഡിയോയില്‍ പിടിച്ചു പ്രചരിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ JHIയും മെമ്പറും പഞ്ചായത്ത് പ്രസിഡന്റായ എന്നെ വിളിച്ച് കാര്യം പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ വിളിച് വേണ്ടത് ചെയ്തു. ആശുപത്രിയില്‍ പോകുന്നവരോട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഭാര്യയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും സമാധാനിപ്പി ക്കുകയും ചെയ്തു.താലൂക്കാശുപത്രിയില്‍ എത്തിയ ഉടനെ കോവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെയെങ്കിലും എത്രയും പെട്ടെന്ന് ആശുപത്രയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്. വസ്തുത ഇതായിരിക്കെ രംഗം വീഡിയോയില്‍ പിടിപ്പിച്ച് വൈറലാക്കാന്‍ ആരോ നടത്തിയ ശ്രമമാണ് വ്യാപകമായി പ്രചരിപ്പിച്ച് വിവാദമാക്കാന്‍ ശ്രമിച്ചത്. ഉത്തരവാദപ്പെട്ട വരോടോ ,ബന്ധുക്കളോടൊ വസ്തുതയെ കുറിച്ച് യാതൊന്നും അന്വേഷിക്കാതെ ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം ‘ എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ അടിച്ചു വിടുന്ന നുണ വാര്‍ത്തകള്‍ നാട്ടുകാര്‍ തിരിച്ച റിയണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമായ പ്രവര്‍തനങ്ങള്‍ നടത്തുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, ജാഗ്രതാ സമിതി, ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ കൈ മെയ് മറന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ നിറം കെടുത്താനുള്ള ഹീന ശ്രമത്തെ അര്‍ഹികുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നഭ്യര്‍ത്ഥിയുന്നു ..കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ GHSS പരപ്പയിലാരംഭിച്ച നാലാമത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഇന്ന് പ്രവേശിപ്പിച്ച സേവിയറിന്റെ സഹധര്‍മിണിക്കും മകള്‍ക്കും മറ്റെല്ലാ കോവിഡ് വൈറസ് ബാധിച്ചവര്‍ക്കും എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യം തിരിച്ച് കിട്ടട്ടെയെന്ന് ആഗ്രഹിക്കുന്നു… നമ്മെ വിട്ട് പിരിഞ്ഞ ശ്രീ സേവിയറിന്റെ വേര്‍പാടില്‍ കടു ത്ത വേദനയും ദു:ഖവും രേഖപ്പെടത്തുന്നു

ടി.കെ.രവി ,

പ്രസിഡന്റ്,കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker