BREAKING NEWSKERALALATEST

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പൊലീസ് അടച്ചു

തിരുവനന്തപുരം: കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പൊലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള 12 റോഡുകളാണ് തമിഴ്‌നാട് അടച്ചത്. തമിഴ്‌നാട് പൊലീസാണ് പാറശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകള്‍ അടച്ചത്. കൊല്ലങ്കോട്, അരുമന, പളുകല്‍, കളയിക്കാവിള എന്നീ നാലു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 12 റോഡുകളാണ് അടച്ചത്. ഇ–പാസ് ഉള്ളവര്‍ക്ക് കളിയിക്കാവിള വഴിയുള്ള പ്രധാന റോഡ് വഴി സഞ്ചരിക്കാം.
അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു കടത്തിവിടുന്നത്. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker