കോവിഡ്19 എന്നമഹാമാരിലോകത്തെ ഗ്രസിച്ചിട്ടു ഏതാണ്ട്ഒ ന്പതു മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ലോകമാകമാനമുള്ള ജനങ്ങള്‍ ഈ മഹാമാരിയില്പെട്ട്പലവിധത്തിലുള്ള കഷ്ടതകള്‍ അനുഭവിച്ചുവരികയാണ്. ഏതാണ്ട്ഒന്പതുലക്ഷത്തിനുമുകളില് മരണങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗത്തെയും സാരമായിബാധിച്ചപോലെതന്നെ കുട്ടികളിലും ഈമഹാമാരി പലവിധത്തിലുള്ള ആഘാതങ്ങള്‍ ഏല്പിച്ചുവരുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെയും, വിദ്യാഭ്യാസത്തെയും ഈമഹാമാരി ഏല്പിക്കുന്ന മുറിവുകള്‍ ദൂരവ്യാപക ദൂഷ്യഫലങ്ങള്‍ ഉള്ളവയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആവശ്യമായ ആരോഗ്യപരിപാലനത്തില്ഏര്പ്പെടുത്തുന്നനിയന്ത്രണങ്ങളാണ്. എന്തെന്നാല്‍ കോവിടും അതിനെത്തുടര്ന്നുള്ളഅടച്ചുപൂട്ടലുകളും, മറ്റുയാത്രവിലക്കുകളെതുടര്ന്നും കുട്ടികള്ക്ക്അവശ്യസമയത്തു എടുക്കേണ്ട വാക്സിനുകള്‍ക്കും മറ്റും പലരുംകാലതാമസംവരുത്തിയുട്ടുണ്ട്. അതുപോലെതന്നെ കോവിഡ്ഭീതിയെതുടര്ന്ന്പലഅവശ്യചികിത്സകള് പോലും വൈകിപ്പിക്കാറുണ്ട്. ഇതിനുമുന്പ്എബോളഎന്നരോഗംആഫ്രിക്കന്രാജ്യങ്ങളില് പടര്‍ന്നുപിടിച്ച സമയത്തു അവശ്യവാക്സിനുകള് എടുക്കുന്നതില്‍ കാലതാമസംവരുത്തിയതിനെതുടര്ന്ന്അത്തരംകുട്ടികള്ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. കോവിടാനന്തരം അത്തരം ഒരുസ്ഥിതിവിശേഷം പലരാജ്യങ്ങളിലും ഉണ്ടായേക്കാം. അതുപോലെതന്നെ കുട്ടികള്‍ക്കാവശ്യമായ മരുന്നുകളുടെയും, ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതക്കുറവ്കുട്ടികളുടെ ആരോഗ്യത്തെസാരമായിബാധിച്ചിട്ടുണ്ടാവാം.
കുട്ടികളുടെശാരീരികവും മാനസികവുമായവളര്ച്ചക്കു, പ്രേത്യേകിച്ചു ചെറിയപ്രായത്തില്‍ അംഗന്‍വാടികളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും വഹിക്കുന്ന പങ്കു ചെറുതല്ല. അതുപോലെതന്നെ നമ്മുടെരാജ്യത്തെ പലവില്ലേജുകളിലും ഇത്തരംസ്ഥാപനങ്ങള്‍ നല്ലൊരുശതമാനം കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ആഹാരംലഭ്യമാക്കുന്നതില് ഒരുപങ്കുവഹിച്ചിരുന്നു. എന്നാല്‍ കോവിടിന്റെ ഫലമായി അത്തരം സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ അത്ആകുട്ടികളുടെ സ്വഭാവികവളര്ച്ചയെയും ബുദ്ധിവികാസത്തെയും അതുപൊലെപോഷകാഹാരത്തിന്റെ ലഭ്യതയെയും സാരമായിബാധിക്കും.
ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ അവരുടെ വ്യക്തിവികാസത്തിനു സാമൂഹ്യവത്കരണത്തിനു വളരെയേറെപ്രാധാന്യമുണ്ട്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെതുടര്ന്ന്കുട്ടികള് വീടുകളില്‍മാത്രം ഒതുങ്ങി പുറലോകവുമായി ബന്ധമില്ലാതാകുന്നതോടെ അത്അത്തരംകുട്ടികളുടെ വ്യക്തിവികാസത്തെയും,കൂട്ടുകാരോടൊപ്പം കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാതെവരുന്നത്അവരുടെ ആരോഗ്യത്തെയും സാരമായിബാധിച്ചിട്ടുണ്ടാവും. അതുപോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കില്കൂടിയും, പലകുട്ടികള്‍ക്കും, അവരുടെ കുടുംബത്തിന്റെസാമ്പത്തികബുദ്ധിമുട്ടുകൊണ്ടും, അറിവില്ലായ്മകൊണ്ടും മറ്റുകാരണങ്ങള്‍കൊണ്ടും അത്തരംക്ലാസുകള് വേണ്ടഗുണംചെയ്യുന്നുണ്ടോ എന്നുള്ളത്പരിശോധിക്കപ്പെടേണ്ടതുണ്ട്.
കോവിഡിനെത്തുടര്ന്നുണ്ടായതൊഴിലില്ലായ്മയും, സാമ്പത്തികപ്രതിസന്ധികളുംമുതിര്ന്നവരെക്കാള്കൂടുതലായിബാധിക്കുന്നതുകുട്ടികളെയായിരിക്കും. എന്തന്നാല്സുസ്ഥിരമായവരുമാനംകുടുംബത്തിലുള്ളപ്പോള്ലഭ്യമാകുന്നപരിചരണത്തെക്കാള്എന്തുകൊണ്ടുംകുറവായിരിക്കുംഅതില്ലാത്തപ്പോള്, പലപ്പോഴുംകുട്ടികളുടെആവശ്യങ്ങള്ക്ക്നിയന്ത്രണമേര്പ്പെടുത്താന്അത്കാരണമാവുകയുംചെയ്യും. കൂടാതെഅത്തരംബുദ്ധിമുട്ടുകള്രെക്ഷിതാക്കളിലുണ്ടാക്കുന്നമാനസികപിരിമുറുക്കത്തിന്റെഇരകള്പലപ്പോഴുംകുട്ടികളായിരിക്കും. അതുപോലെശാരീരീകമായോമാനസികമായോവെല്ലുവിളികള്നേരിടുന്നകുട്ടികള്അനുഭവിക്കുന്നദുരിതങ്ങള്വിവരണങ്ങള്ക്ക്അതീതമാണ്.
വര്ക്ക്ഫ്രംഹോംപോളിസിപലമേഖലകളിലുംകോവിഡിനെത്തുടര്ന്നുനടപ്പില്വരുത്തിയുട്ടുണ്ട്. ഇതിനിടെതുടര്ന്ന്എല്ലാവരുംവീട്ടില്തന്നെഎപ്പോഴുംഇരിക്കുമ്പോള്കുടുംബകലഹങ്ങള്ലോകത്തിന്റെപലഭാഗങ്ങളിലുംകൂടുന്നതായിറിപ്പോര്ട്ടുകള്വന്നിരുന്നു. അത്തരംകലഹങ്ങള്പ്രധാനമായുംബാധിക്കുന്നതുകുട്ടികളെയാണ്. അതുപോലെജോലിക്കാരായമാതാപിതാക്കള്കോവിഡ്നിയന്ത്രണങ്ങളെതുടര്ന്ന്ജോലിസ്ഥാലത്പോകാന്നിര്ബന്ധിതര്ആകുമ്പോള്വിദ്യാലയങ്ങളുംമറ്റുഅനുബന്ധസ്ഥാപനങ്ങളുംഅടഞ്ഞുകിടക്കുന്നതിനാല്, കുട്ടികളുടെസംരക്ഷണംഒരുപരിധിവരെപലര്ക്കുംഒരുവിഷയമാണ്.കോവിഡ്എന്നമഹാമാരിഇങ്ങനെപലവിധത്തില്കുട്ടികളില്ഉണ്ടാക്കുന്നപ്രത്യാഘാതങ്ങള്പരിഹരിക്കാന്ഉതകുന്നമാര്ഗങ്ങളും, പദ്ധതികളുംനമ്മള്ആവിഷ്കരിക്കേണ്ടതുണ്ട്.അതുവഴിഒരുപരിധിവരെനമുക്ക്നമ്മുടെകുട്ടികളെസംരക്ഷിക്കാം.
ഡോ: അനീഷ്വി. പിള്ള
(അസിസ്റ്റന്റ്പ്രൊഫസര്‍, സ്കൂള്ഓഫ്ലീഗല്സ്റ്റഡീസ്, കൊച്ചിശാസ്ത്രസാങ്കതികസര്വകലാശാല)