ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി ദൈനംദിനം തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ ദിനം തോറും കുറവുകളുണ്ടങ്കിലും ടെസ്റ്റുകളില്‍ കുറവുകള്‍ വരുത്താത്തത് ആശ്വാസം പകരുന്ന ഒന്നാണ്. വീട്ടിലിരുന്ന് വരെ കോവിഡ് ടെസ്റ്റ് നടത്താവുന്ന രീതിയില്‍ ടെസ്റ്റിനുള്ള വിവിധ രൂപത്തിലുളള ടെസ്റ്റിങ് സംവിധാനങ്ങളും കിറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ‘കോവിസെല്‍ഫ്’ വിപണിയില്‍ ലഭ്യമാണ്.
250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്റെ ഇമാര്ക്കറ്റിങ് സൈറ്റിലും ഫ്ളിപ്പ്ക്കാര്‍ട്ടിലും ലഭ്യമാണ്. സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആര്. അനുമതി നല്‍കിയിരുന്നു. കോവിഡ്19 പരിശോധിക്കാനായി ഐസിഎംആര്‍ അംഗീകരിച്ച സ്വയംപരിശോധനാ കിറ്റാണിത്. സെല്ഫ്ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ്. മാത്രമല്ല കേവലം 1015 മിനിറ്റില്‍ ഫലം ലഭിക്കുകയും ചെയ്യും. സേഫ് സ്വാബ്, ടെസ്റ്റ് കാര്‍ഡ്, പ്രീഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബ്, യൂസര്‍ മാനുവല്‍, ഡിസ്പോസല്‍ ബാഗ് എന്നിവയാണ് സെല്ഫ്ടെസ്റ്റ് കിറ്റിലുള്ളത്.
ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ കമ്പാനിയന് ആപ്ലിക്കേഷനില്‍ ഫലങ്ങള്‍ കാണാനും കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. കോവിഡ്19ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം.
ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്. സ്വയം ശേഖരിച്ച നോയ്സല് സാംപിളുകള്‍ ഉപയോഗിച്ച് കോവിഡ്19 ന്റെ ഗാര്‍ഹിക പരിശോധനയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കോവിസെല്‍ഫ് അറിയിച്ചു.
2 വയസു മുതല്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാം. ഫഌപ്കാര്‍ട്ടില്‍ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില. ഫലങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും കോവിസെല്‍ഫ് ആപ് ഉപയോഗിച്ച് പരിശോധനകള്‍ നടത്തണം. കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.