ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായി. തിങ്കളാഴ്ച രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്റ്ററുകളിലൊന്നാണ് അടിയന്തരമായി കടലിലിറക്കിയത്.രണ്ട് പൈലറ്റുമാരടക്കം നാലുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പൈലറ്റുമാരടക്കം മൂന്ന് പേരെ കാണാതായെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്.
എണ്ണ ടാങ്കറായ എംടി ഹരിലീലയുടെ സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് സംഭവം നടന്നത്. ടാങ്കറില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടിരുന്നത്. ഇതിനിടെ അടിയന്തരമായി ഹെലികോപ്റ്റര്‍ കടലിലിറക്കേണ്ടി വന്നു.
ഹെലികോപ്റ്റര്‍ കടലില്‍ കണ്ടെത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. കാണതായവര്‍ക്കുള്ള തിരച്ചിലിനായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും നിയോഗിച്ചതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
57 Less than a minute