BUSINESSBUSINESS NEWS

കോസ്‌ക്കോയുടെ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉഡാന്‍ പ്ലാറ്റ്‌ഫോമിലൂടെ

കൊച്ചി : രാജ്യത്തെ സ്‌പോര്‍ട്ട്‌സ്, ഫിറ്റ്‌നസ് ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരായ കോസ്‌ക്കോ ഇന്ത്യ ലിമിറ്റഡ് പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്തേയ്ക്കും. ആദ്യപടിയായി കോസ്‌ക്കോ ബ്രാന്‍ഡില്‍ വിവിധ ഫ്‌ളേവറിലുള്ള ഹാന്‍ഡ് വാഷ്, ബോഡി വാഷ്, ഹാന്‍ഡ് റബ്ബ് ജെല്ലും ലിക്ക്വിഡുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന് ബിടുബി, ഇകൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഉഡാനുമായി കമ്പനി കരാറിലേര്‍പ്പെട്ടു. 17 ലക്ഷം ചില്ലറ വ്യാപാരികളും 30 ലക്ഷം ഉപഭോക്താക്കളുമുള്ള ഉഡാന് 900ല്‍ പരം നഗരങ്ങളില്‍ സാന്നിധ്യവും 12000ല്‍ പരം സ്ഥലങ്ങില്‍ വിതരണ ശൃംഖലയുമുണ്ട്. ഉഡാന്റെ വിപുലമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പരിസ്ഥിതി സൗഹാര്‍ദ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെവിടെയും ലഭ്യമാകുമെന്ന് കോസ്‌ക്കോ ചെയര്‍മാനും സി.ഇ.ഒയുമായ ദേവീന്ദര്‍ കുമാര്‍ ജെയിന്‍ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി, വിശാഖപട്ടണം എന്നീ നഗരങ്ങളില്‍ ഇവ കിറ്റുകളായിട്ടും ലഭ്യമാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker