BUSINESSBUSINESS NEWS

കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാര്‍ഷിക നിറവില്‍

കോഴിക്കോട്: 1990 ല്‍ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാതലത്തില്‍ വെര്‍ച്ച്വല്‍ ആഘോഷം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേരളത്തില്‍ ഏഴും, ദുബായ് ഷാര്‍ജ എന്നിവിടങ്ങളില്‍ നാലും സ്‌പോര്‍ട്‌സ് സ്റ്റോറുകളുള്ള കോസ്‌മോസ്, കേരളത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് റീട്ടെയില്‍ ശൃംഖലയാണ്. ബിസിനസ്സ് എക്‌സ്പാന്‍ഷന്‍ പ്ലാനിന്റെ ഭാഗമായി ഉടന്‍ തന്നെ പാലക്കാട് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ ജനങ്ങളിലേക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ. കെ നിഷാദ് ചെയര്‍മാനായും, എ. കെ ഫൈസല്‍ കോചെയര്‍മാനായും നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് കോസ്‌മോസ് സ്‌പോര്‍ട്‌സ്.
കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സിറ്റി കോഴിക്കോട് മലാപ്പറമ്പില്‍ 2021 ഫെബ്രുവരി മാസം പ്രവര്‍ത്തനമാരംഭിച്ചത് കോസ്‌മോസ് സ്‌പോര്‍ട്‌സാണ്. ജിംനേഷ്യം, ഫുട്‌ബോള്‍ ടര്‍ഫ്, ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയെല്ലാം കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയുടെ ഭാഗമാണ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് മേഖലയില്‍ മികവിന്റെയും ഉത്തരവാദിത്വത്തിന്റെയും പര്യായമായാണ് കോസ്‌മോസ് അറിയപ്പെടുന്നത്.
എണ്ണായിരത്തോളം സ്‌പോര്‍ട്‌സ് ഉപകരണങ്ങളാണ് കോസ്‌മോസ് വിതരണം നടത്തുന്നത്. സ്‌പോര്‍ട്ടാനോ, ലെന്‍ഡസ്, കോസ്‌റേ എന്നീ ബ്രാന്റുകള്‍ കൂടാതെ സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റും, പുത്തന്‍ ബ്രാന്‍ഡുകളും ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആബിദ് നിഷാദ് അറിയിച്ചു. ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ കാല്‍വെപ്പ്.
നിലവിലെ കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ഒന്നുകൂടി സുഗമമാക്കുന്നതിനും, അതുവഴി ഉപഭോക്താക്കളില്‍ ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമും ഉടന്‍ തന്നെ ലഭ്യമാക്കുന്നതാണ്. നൂതന ആശയങ്ങളും പദ്ധതികളും വഴി കോസ്‌മോസ് സ്‌പോര്‍ട്‌സിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ നൂറ്റിയമ്പതോളം പേര്‍ക്ക് കോസ്‌മോസ് നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നേരിട്ട് 500 പേര്‍ക്കും പരോക്ഷമായി 5000 പേര്‍ക്കും തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമമാണ് കോസ്‌മോസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker