KERALANEWS

കോൺഗ്രസ് നേതാക്കൾക്ക് മാർക്കിട്ട് ഹൈക്കമാൻഡ്; ഭൂരിപക്ഷം പേരുടെയും പ്രവർത്തനം ശരാശരിയിൽ താഴെ മാത്രം എന്നും റിപ്പോർട്ടുകൾ

കോണ്‍ഗ്രസ് പുനഃസംഘടന ലക്ഷ്യമിട്ട് നേതാക്കള്‍ക്ക് ‘മാർക്കിടല്‍’. പല നേതാക്കളുടെയും പ്രവർത്തനം മോശമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് നേതാക്കള്‍ക്ക് മാർക്കിടുന്നത്. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘനാ ഭാരവാഹികള്‍ എന്നിവരെ വിളിച്ചുവരുത്തിയാണ് മാർക്കിടല്‍.

ബഹുഭൂരിപക്ഷം ഡിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തനം ശരാശരിക്ക് താഴെയാണെന്ന വിലയിരുത്തലാണ് എഐസിസി സെക്രട്ടറിമാരായ പി വി മോഹനൻ, വിശ്വനാഥപെരുമാള്‍ എന്നിവരടങ്ങിയ സംഘം നടത്തിയത് എന്നും റിപ്പോർട്ടുകളുണ്ട്. മികവ് പുലർത്താത്ത പലരും പുനഃസംഘടനയില്‍ പുറത്തായേക്കും.

പോഷകസംഘടനകള്‍ പലതും നിർജീവമാണെന്ന വിലയിരുത്തലും ഹൈക്കമാൻഡ് പ്രതിനിധികള്‍ക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും അഭിപ്രായവ്യത്യാസം ഉയരുന്നുണ്ട്. സാമൂഹമാധ്യമങ്ങളിലും ചാനലുകളിലും ചുറ്റിക്കറങ്ങുന്നവരായി യുവനേതാക്കള്‍ മാറിയെന്നാണ് വിമർശം.

Related Articles

Back to top button