BREAKING NEWSLATESTWORLD

ക്യാമറ ഓഫ് ചെയ്യാന്‍ മറന്നു; ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് വിദ്യാര്‍ഥി

ലോകം കൊവിഡ് മാഹാമാരിയുടെ പിടിയിലകപ്പെട്ടതിന് പിന്നാലെ എല്ലാവരുടെയും ജീവിത രീതിയിലും മാറ്റം വന്നിരുന്നു. ഓഫീസുകളില്‍ പോയുള്ള ജോലിയില്‍ നിന്ന് വര്‍ക്ക് ഫ്രം ഹോമിലേക്ക് പല തൊഴിലിടങ്ങളും മാറി. വിദ്യാഭ്യാസം ഓണ്‍ലൈന്‍ രീതിയിലേക്കും എത്തി. ഇതിനിടെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലും മീറ്റിങ്ങുകള്‍ക്കിടയിലും സംഭവിച്ച പല അബദ്ധങ്ങളും വാര്‍ത്തയായിരുന്നു. മീറ്റിങ്ങ് നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചിലര്‍ കയറി വരുന്നതും മൈക്ക് ഓഫ് ചെയ്യാതെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതും മറ്റുമായിരുന്നു അവ. ഇപ്പോഴിതാ വിയറ്റ്‌നാമിലെ ഒരു വിദ്യാര്‍ഥിക്ക് സംഭവിച്ച അബദ്ധമാണ് സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. ഓണ്‍ലൈന്‍ ക്ലാസ് നടക്കവേ ക്യാമറ ഓഫ് ചെയ്യാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതാണ് വിദ്യാര്‍ഥിക്ക് വിനയായി തീര്‍ന്നത്.
ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ വിയറ്റ്‌നാമിലെ ഹോ ചി മിനിലെ ഒരു വിദ്യാര്‍ഥിയാണ് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ക്ലാസ് നടക്കുകയാണെന്ന് അറിയാമായിരുന്നെങ്കിലും തന്റെ ക്യാമറ ഓണ്‍ ആണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു. ഇതാണ് വിനയായി മാറിയതും. ഓണ്‍ലൈന്‍ ക്ലാസിനിടയിലെ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ ആരോ റെക്കോര്‍ഡ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.
ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാര്‍ഥി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് ലക്ചറര്‍ പറയുന്നത്. യഥാര്‍ഥ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥി കാമുകിയുമായി അടുത്തിടപഴകുമായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അധ്യാപകന്‍ പറഞ്ഞതായി ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ക്യാമറ ഓണ്‍ ആണെന്നതിനെക്കുറിച്ച് യാതൊരു ബോധവുമില്ലാതെയായിരുന്നു വിദ്യാര്‍ഥി പങ്കാളിക്കൊപ്പം കഴിഞ്ഞത്. കാഴ്ച കണ്ട പ്രൊഫസര്‍ ഷൗട്ട് ചെയ്തപ്പോഴാണ് ഇയാള്‍ അബദ്ധം മനസിലാക്കിയത്. ഉടന്‍ തന്നെ വസ്ത്രം ധരിച്ച്, ഇയാള്‍ ക്യാമറ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ തന്നെ തനിക്ക് തെറ്റ് പറ്റിയെന്ന് അധ്യപകനോടും സഹപാഠികളോടും ഏറ്റുപറഞ്ഞ് ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നെന്നാണ് പ്രാദേശിക പത്രത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്.
ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചുള്ള വാര്‍ത്ത യൂണിവേഴ്‌സിറ്റി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ അച്ചടക്കവും ഉചിതമായ പെരുമാറ്റവും പാലിക്കണമെന്ന് വിദ്യാര്‍ഥികളെ അധികൃതര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വീഡിയോ കൂടുതല്‍ ആള്‍ക്കാര്‍ക്ക് പങ്കിടരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ഥി തന്റെ സുഹൃത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ മറ്റൊരാളുമായി പങ്കുവെച്ചതിന് സമാനമായ അബദ്ധമെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker