BUSINESSBUSINESS NEWS

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനമായ ബിറ്റ്‌സ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ഇന്ത്യന്‍ നിര്‍മിത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിറ്റ്‌സിന്റെ പ്രവര്‍ത്തനോദ്ഘാടനം ഹൈദ്രാബാദില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം നിധി അഗര്‍വാള്‍ നിര്‍വഹിച്ചു.
ക്രിപ്‌റ്റോയെ കുറിച്ചുള്ള അവബോധം വര്‍ധിച്ചു വരികയാണെന്നും ഇതു വിപണിയെ മുന്നോട്ടു നയിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച ബിറ്റ്‌സ് സ്ഥാപകന്‍ നവീന്‍ കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചുള്ള അറിവില്ലായ്മ പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ ഈ സംവിധാനത്തിന്റെ പിന്തുണയോടെ അതു പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കുന്ന സംവിധാനം അവതരിപ്പിക്കാന്‍ വിപുലമായ ശ്രമമാണ് നടത്തിയത്. വിപണിയിലെ മറ്റു സംവിധാനങ്ങളെ അപേക്ഷിച്ച് എല്ലാ യൂസര്‍ വോലെറ്റുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ഏക സംവിധാനം ബിറ്റ്‌സ് ആണ്.
ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന രംഗത്ത് നേതൃസ്ഥാനം വഹിക്കുന്ന ഫയര്‍ബ്ലോക്‌സുമായി സഹകരിക്കുന്നതിലൂടെ യൂസര്‍ വോലറ്റുകള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. ഇതോടൊപ്പം ഈ സംവിധാനത്തില്‍ 30 ദശലക്ഷം ഇടപാടുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ബിറ്റ്‌സ് ഏറ്റവും വേഗതയേറിയ എക്‌സ്‌ചേഞ്ചായി മാറുകയും ചെയ്യും. നിലവില്‍ തങ്ങളുടെ സംവിധാനത്തില്‍ ഒരു ദശലക്ഷത്തിലേറെ ഇടപാടുകളാണ് നടത്തുന്നതെന്ന് നവീന്‍ കുമാര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker