BREAKING NEWSLATESTNATIONAL

ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ പോലീസിന് നിര്‍ദേശം; മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക

ബെംഗളൂരു: ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനം രൂക്ഷമാണെന്ന ആരോപണം രൂക്ഷമായി തുടരുന്നതിനിടെ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. മതപരിവര്‍ത്തനം തടയുന്നതിനായുള്ള ബില്‍ നിയസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മതപരിവര്‍ത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുത്ത് സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ മതപരിവര്‍ത്തനം രൂക്ഷമാണെന്ന പരാതി നിലനില്‍ക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചതെന്ന് സമിതി ചെയര്‍മാനും ഹൊസദുര്‍ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി വിഎച്ച്പി ബജ്‌റംഗദള്‍ അടക്കമുള്ള രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ പള്ളികളുടെ കണക്കെടുക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നാക്ക വിഭാഗം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് പരാതിയെത്തുടര്‍ന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികളുടെ കണക്കെടുക്കാനാണ് സര്‍വേ നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കര്‍ണാടകയിലെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാപകമാണെന്ന പരാതി പരിശോധിക്കാനാണ് സര്‍വേ നടത്തുന്നത്. തന്റെ സ്വന്തം ജില്ലയായ ചിത്രദുര്‍ഗയില്‍ ഉള്‍പ്പെടെ കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്ന് ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു. ‘1790 പള്ളികളില്‍ എത്രയെണ്ണമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. മതപരിവര്‍ത്തനം കണ്ടെത്തിയാല്‍ ഇത്തരം നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കും. സര്‍വേ റിപ്പോര്‍ട്ട് തയ്യാറാകുന്നതിന് പിന്നാലെ സമിതിക്ക് മുന്‍പില്‍ വെക്കുകയും തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്’ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker