BREAKING NEWSLATESTNATIONAL

ക്ഷേത്ര ഭൂമി എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളുടേതു തന്നെ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്ര ഭൂമികള്‍ എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കരുതെന്നും ‘പൊതു ആവശ്യങ്ങള്‍ക്ക്’ എന്ന ആശയം ക്ഷേത്രങ്ങള്‍ക്കുമേല്‍ പ്രയോഗിക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
മദ്രാസിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് 17 അംഗ സമതിക്ക് രൂപം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്ഷേത്ര ഭൂമികള്‍ എല്ലായ്‌പ്പോഴും ക്ഷേത്ര ഭൂമികള്‍ ആയിരിക്കുമെന്നാണ് കോടതി വിധി.
ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 224 പേജ് വരുന്ന വിധിയില്‍ 75 ഇന മാര്‍ഗനിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker