BREAKINGKERALA

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പരാതി പ്രളയം; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാന്‍ തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും.
ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമെന്നാണ് ലഭിക്കുന്ന വിവരം. അനര്‍ഹമായ പെന്‍ഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികള്‍ സര്‍ക്കാരിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികള്‍ എത്തുന്നത്. ഈ പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്. ഒപ്പം ക്ഷേമപെന്‍ഷന്‍ മാനദണ്ഡങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.

Related Articles

Back to top button