ഏറ്റുമാനൂർ : കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യന്ന കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സ്കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത കവിയും സംസ്കാരിക പ്രവർത്തകനുമായ കെ ആർ രഘു തിരിച്ചെത്തി. കഴിഞ്ഞ മാസം 27 തീയതി ആരംഭിച്ച യാത്ര ഫെബ്രുവരി ഏഴാം തീയതി ഡൽഹിയിൽ എത്തിയിരുന്നു.
66 വയസ്സുള്ള ഇദ്ദേഹം തന്റെ പത്തു വർഷം പഴക്കമുള്ള ഹോണ്ട pleasure സ്കൂട്ടറിൽ യാത്ര ചെയ്തതു സോഷ്യൽ മീഡിയ അടക്കം വലിയ വാർത്ത ആയിരുന്നു.
കുടക്കചിറ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കെ ആർ രഘു ഇതിന് മുൻപ് കേരള യാത്ര നടത്തിയിരുന്നു. മൂന്നു കവിതാ സമാഹരം പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിനു സാഹിത്യ മേഖലയിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കർഷകരുടെ നൊമ്പരം ജനഹൃദയങ്ങളിൽ എത്തിക്കാൻ ത്യാഗോജ്ജ്വമായി യാത്ര ചെയ്ത കെ ആർ രഘുവിന് ഏറ്റുമാനൂരിൽ വെച്ച് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൌൺസിലർ മാരായ മഞ്ജു അലോഷ്, ഷേമ അഭിലാഷ്, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി പി. പദ്മകുമാർ, ഏറ്റുമാനൂർ കാവ്യവേദി ചെയർമാൻ പി. പി. നാരായണൻ, പരസ്പരം മാഗസിൻ ചീഫ് എഡിറ്റർ ഔസെഫ് ചിറ്റക്കാട്, കഥാകൃത്ത് പ്രിൻസ് അയ്മനം, കവികളായ ജിനിൽ മലയാറ്റിൽ, ഹരി ഏറ്റുമാനൂർ, കെ ജെ വിനോദ്, ഡി.വൈ.എഫ്. ഐ മേഖല സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു.