ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് എന്തിനാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് പോലും അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കർഷക സമരത്തിനു പിന്നിൽ മറ്റാരൊക്കെയോ ആണെന്നും അവർ കർഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹേമ മാലിനി പറഞ്ഞു. അതേസമയം, സുപ്രിം കോടതി കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തതിനെ ഹേമ മാലിനി അനുകൂലിച്ചു.
“കർഷക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് നന്നായി. അതുകൊണ്ട് തന്നെ സ്ഥിതി ഒന്നു ശാന്തമാവും. പലവട്ടം ചർച്ച നടത്തിയിട്ടും സമവായത്തിൽ എത്താൻ കർഷകർ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവർക്ക് അറിയില്ല. കർഷക നിയമങ്ങളുടെ പ്രശ്നം എന്താണെന്ന് അവർ പറയുന്നുമില്ല. ആരോ പറഞ്ഞത്ത് അനുസരിച്ചാണ് അവർ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനർഥം.”- ഹേമ മാലിനി പറഞ്ഞു.