BREAKINGKERALA
Trending

ഖാദര്‍ കമ്മിറ്റി ശുപാര്‍ശ : ഹൈസ്‌കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കന്‍ഡറിയാക്കാന്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിര്‍ദേശം.നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകള്‍ക്കേ അംഗീകാരം നല്‍കാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാര്‍ശ.
പ്രീസ്‌കൂള്‍ മുതല്‍ 12 വരെ പഠിപ്പിക്കുന്ന മുഴുവന്‍പേരെയും അധ്യാപകരെന്ന ഒറ്റനിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തി റഫറണ്ടം നടത്തണം.അധ്യാപകസംഘടനകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണം. 18 ശതമാനത്തില്‍ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.
ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്‌കൂളുകളെല്ലാം 12 വരെയാക്കി ഉയര്‍ത്താനുള്ള ശുപാര്‍ശ. തൊഴില്‍പഠനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി. എട്ടാംക്ലാസ് മുതല്‍ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒന്‍പതുമുതല്‍ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിര്‍ദേശം.
11, 12 ക്ലാസുകളില്‍ വിഷയാധിഷ്ഠിത പഠനത്തിനൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചിയനുസരിച്ചുള്ള തൊഴില്‍പഠനവും ഉള്‍പ്പെടുത്തും.

Related Articles

Back to top button