
രോഹിത് ശർമയെ രാജീവ് ഗാന്ധി ഖേൽ രത്നാ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് ബിസിസിഐ. ഇഷാന്ത് ശർമ, ശിഖർ ധവാൻ, വതിനാ ഓൾ റൗണ്ടർ ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും നാമനിർദേശം ചെയ്തിട്ടുണ്ട്.
അഞ്ച് ടെസ്റ്റ് മാച്ചുകളിലായി 556 റണുകൾ, 1657 ഒഡിഐ റണുകൾ, ലോക കപ്പിലെ അഞ്ച് സെഞ്ചുറികൾ എന്നിവ പരിഗണിച്ചാണ് രോഹിത് ശർമയെ ഖേൽ രത്ന പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്.
പുരസ്കാരം ലഭിച്ചാൽ സച്ചിൻ തെൻഡുൽക്കറിനും, എംഎസ് ധോണിക്കും, വിരാട് കോഹ്ലിക്കും ശേഷം ഈ പുരസ്കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റഅ താരമായിരിക്കും രോഹിത് ശർമ.
ഇഷാന്ത് ശർമ ടെസ്റ്റ് സ്ക്വാഡിലെ ഏറ്റവും മുതിർന്ന അംഗമാണെന്നും, അദ്ദേഹം ടീമിന് നൽകിയ സംഭാവനകൾ ചെറുതല്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരും ഗംഭീര പ്രകടനങ്ങളാണ് കാഴ്ച വയ്ക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.