കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 3 പ്രതികളെ റിമാന്‍ഡ് ചെയ്തു. അയത്തില്‍ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. പ്രസീദ് 11 ക്രിമിനല്‍ കേസിലും ബിവിന്‍ 4 ക്രിമിനല്‍ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീന്‍ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസില്‍ 2 പേര്‍ കൂടി പിടിയിലാകാനുണ്ട്.
ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.
71 Less than a minute