GULFNRI

ഗള്‍ഫ് പ്രഭ മങ്ങിയേക്കില്ല

മലപ്പുറം : ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകളും ബിസിനസ് അവസരങ്ങളും പുതിയ രൂപഭാവങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനാണ് സാധ്യത എന്ന് സൂചന. കോവിഡാനന്തര ലോകത്ത് നിരവധി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും കുറെയേറെ സംരംഭങ്ങള്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും സാങ്കേതിക പരിഞ്ജാനാവും ഭാഷാപ്രാവീണ്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് ഗള്‍ഫ് മേഖലയില്‍ ഇനിയും സാധ്യതയുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഭാഷാപരിഞ്ജാനം വര്‍ദ്ധിപ്പിക്കാനും സാങ്കേതിക മികവ് ഉറപ്പ് വരുത്താനും തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കണം.
അധ്യാപകന്റെ സഹായം കൂടാതെ ഗള്‍ഫ് അറബി സംസാരിച്ച് തുടങ്ങുവാന്‍ ഏറെ ഉപകാരപ്പെടുന്ന പുസ്തകമാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, ഇംഗ്ലീഷ്,അറബിക്, മലയാളം ഭാഷകളില്‍ തയ്യാറാക്കിയ പുസ്തകം തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഏറെ പ്രയോജനകരമാണ്. കാല്‍ നൂറ്റാണ്ടിലേറെ കാലം ഗള്‍ഫ് മേഖലയില്‍ ആയിരക്കണക്കിനാളുകളെ പരിശീലിപ്പിച്ചതിന്റെ പിമ്പലത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം ഗള്‍ഫ് മേഖലയില്‍ തൊഴില്‍ തേടുന്ന ഏവര്‍ക്കും വഴികാട്ടിയാവും. പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 9447537388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button