INTERNATIONALNEWS

ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം

പലസ്തീനിലെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം.

ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ ഹാസൻ സലാമ, അല്‍ നാസർ സ്കൂളുകള്‍ ഏറെക്കുറെ പൂർണമായും തകർന്നു.

തങ്ങള്‍ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേല്‍ ഗാസയില്‍ 11 സ്കൂളുകള്‍ തകർത്തു. ജൂലൈ ആറ് മുതല്‍ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.

ഹമാസ് – ഇസ്രയേല്‍ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവില്‍ ഡിഫൻസ് വക്താവ് മഹമുദ് ബസല്‍ പ്രതികരിച്ചു.

Related Articles

Back to top button