BREAKINGENTERTAINMENTNATIONAL

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ചെന്നൈ: ചൊവ്വാഴ്ച ചെന്നൈ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയില്‍ വെച്ച് പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകന്‍ മനോയുടെ രണ്ടു മക്കളുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വളസരവാക്കം പോലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷക്കീര്‍, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
ആലപ്പാക്കം സ്വദേശിയായ കിരുബാകരന്‍ (20), മധുരവോയല്‍ സ്വദേശിയായ 16 വയസ്സുകാരന്‍ എന്നിവര്‍ ചൊവ്വാഴ്ച ടര്‍ഫിലെ ക്രിക്കറ്റ് മത്സരത്തിന് ശേഷം വളസരവാക്കത്തിന് അടുത്ത് ശ്രീദേവി കുപ്പത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
ഗായകന്റെ രണ്ട് മക്കളായ ഷാക്കിര്‍, റാഫി എന്നിവര്‍ മദ്യപിച്ച അവസ്ഥയില്‍, സുഹൃത്തുക്കളോടൊപ്പം ഇതേ സമയം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ വളസരവാക്കം പോലീസ് കേസെടുത്തു. തുടര്‍ന്ന് മനോവിന്റെ വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഷാക്കിര്‍, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് വാര്‍ത്ത. ബന്ധുക്കളുടെ ഫോണ്‍ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷാക്കിര്‍, റാഫി എന്നിവര്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും. ഇവര്‍ മര്‍ദ്ദിച്ചവരുടെ ദേഹത്ത് കയറിയിരുന്ന് മുഖത്ത് അടിച്ചെന്നും, മുഖത്ത് ചവുട്ടിയെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം അടക്കം വിവിധ ഭാഷകളില്‍ ആയിരത്തോളം ഗാനങ്ങള്‍ പാടിയ ഗായകനാണ് മനോ. എആര്‍ റഹ്‌മാന്‍ അടക്കം പ്രശസ്ത സംഗീത സംവിധായകരുമായി അടുത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം വളരെക്കാലമായി ചെന്നൈയിലാണ് താമസം,

Related Articles

Back to top button