ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിക്കും മറ്റ് ഒന്‍പത് പേര്‍ക്കും മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. 1000 രൂപ പിഴയും അടയ്ക്കാനും കോടതി വിധിച്ചു. അഞ്ച് വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2017 ല്‍ ജിഗ്നേഷ് മേവാനി ആസാദി മാര്‍ച്ച് നടത്തിയിരുന്നു. ഇത് അനുവാദമില്ലാതെ ആയിരുന്നു നടത്തിയത്.റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പറഞ്ഞു.
നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം. മേവാനിയുടെ സഹപ്രവര്‍ത്തകനായ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. ജിഗ്നേഷ് മേവാനി സ്ഥാപിച്ച സംഘടനയാണിത്.
നേരത്തെ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. അസമിലെ കൊക്രഝാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ നല്കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.