BREAKING NEWSLATESTNATIONAL

ഗുജറാത്ത് തുറമുഖത്തുനിന്ന് ഹെറോയിന്‍ പിടിച്ച സംഭവം എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: ഗുജറാത്തില്‍നിന്ന് മൂവായിരം കിലോയോളം അഫ്ഗാന്‍ ഹെറോയിന്‍ പിടിച്ചെടുത്ത കേസ് എന്‍ഐഎ ഏറ്റെടുത്തു. ബുധനാഴ്ചയാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് കഴിഞ്ഞ ദിവസം ഹെറോയിന്‍ പിടിച്ചെടുത്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് 21,000 കോടി രൂപയോളം വിലവരും.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐഎസിനും താലിബാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്താനുള്ള മാര്‍ഗമായാണു ലഹരി എത്തിച്ചത്. അഫ്ഗാനിസ്ഥാനില്‍ മുന്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാണ്.
ആദ്യ കണ്ടെയ്‌നറില്‍നിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാമുമാണ് കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയും മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടാണ് കണ്ടെയ്‌നറുകള്‍ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker