കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്‌ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്
നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്‌ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ രണ്ടു മടങ്ങു കൂടുതല്‍ ഫലപ്രദമാണ് റെനോഫ്‌ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്‍മുലേഷന്‍. വീട്ടിലെ ഇന്‍സെക്ടിസൈഡ്‌സ് വിഭാഗത്തിലെ മുന്‍നിരക്കാരായ ജിസിപിഎല്‍ തങ്ങളുടെ പുതിയ ഗുഡ്‌നൈറ്റ് ഫ്‌ളാഷ് ലിക്വിഡ് വേപറൈസറിലാണ് ഈ റെനോഫ്‌ളൂത്രിന്‍ ഫോര്‍മേഷന്‍ അവതരിപ്പിക്കുന്നത്.
റീഫില്ലും വേപറൈസര്‍ മിഷ്യനും അടങ്ങിയ സമ്പൂര്‍ണ പാക്കിന് 100 രൂപ വിലയിലാണ് ഗുഡ്‌നൈറ്റ് ഫ്‌ളാഷ് ലഭ്യമാക്കിയിട്ടുള്ളത്. റീഫില്ലുകള്‍ വെറും 85 രൂപ വീതമായും ലഭ്യമാക്കി ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുകയാണ്.
78 Less than a minute