എട്ട് പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന കാൺപൂർ മുൻ പൊലീസ് മേധാവിക്ക് സസ്പെൻഷൻ. എസ്.എസ്.പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനീഷ് കുമാർ അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തർപ്രദേശ് പൊലീസിൽ ഡിഐജി പദവി വഹിക്കുന്ന ദേവ് നിലവിൽ മുറാദാബാദിൽ പി.എ.സി മേധാവിയാണ്. അഡീഷണൽ ചീഫ് സെക്രട്ടഫി സഞ്ജയ് ഭൂസ്റെഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അനന്ദിനെതിരെ റിപ്പോർട്ട് നൽകിയത്. ഏകദേശം 3500 പേജുള്ള റിപ്പോർട്ടിൽ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലർത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.