BREAKINGKERALA

ഗുണ്ട-പൊലീസ് ബന്ധം: സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോണ്‍സണ്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഗുണ്ടകളുമായി മദ്യപാന സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ആരോപണം. വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയാണ് തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിന്റെ ഒരു ഇന്‍ഗ്രിമെന്റും ജോണ്‍സണിന്റെ രണ്ട് ഇന്‍ഗ്രിമെന്റും റദ്ദാക്കിയിട്ടുണ്ട്

Related Articles

Back to top button