സിനിമാ താരങ്ങളും സെലബ്രിറ്റികളും സമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുമ്പോള്‍ അശ്ലീല കമന്റുകളും ദ്വയാര്‍ത്ഥ കമന്റുകളുമായി ചിലര്‍ പോസ്റ്റുകള്‍ക്ക് താഴെ എത്താറുണ്ട്. പലരും അതിനെ അവഗണിച്ചു വിടുമെങ്കിലും മറ്റു ചിലര്‍ തങ്ങള്‍ക്കെതിരേയുള്ള അശ്ലീല കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാനും മടിക്കാറില്ല. അത്തരത്തില്‍ തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടി സ്വാസിക.
‘നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് കമന്റ് ചെയ്തത്. എന്നാല്‍ ‘അത്രയും മതി’ എന്ന സ്വാസിക മറുപടി നല്‍കി. നല്ല മറുപടി എന്ന കമന്റുമായി സ്വാസികയ്ക്ക് പിന്തുണയുമായും ചിലരെത്തി.
വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോല്‍ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. റിച്ചാര്‍ഡ് ആന്റണിയാണോ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് സ്വാസിക പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. അതീവ സുന്ദരി എന്ന് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തു.
101 Less than a minute