BREAKINGKERALA

ഗുരുവായൂരപ്പന്റെ സ്വര്‍ണനിക്ഷേപം 869.2 കിലോഗ്രാം

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നാലു സ്വര്‍ണനിക്ഷേപ പദ്ധതികളിലായി നിക്ഷേപിച്ചിരിക്കുന്നത് 869.20 കിലോഗ്രാം. ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേവസ്വത്തിന് 7.03 കോടി രൂപ പലിശയായും ലഭിച്ചു. അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ 6.53 കോടി രൂപ വീതമാണ് പലിശയായി ലഭിച്ചതെന്നും വിവരാവകാശപ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ലഭിച്ചിരിക്കുന്ന മറുപടിയില്‍ പറയുന്നു.
എസ്.ബി.ഐ.യുടെ ബുള്ള്യന്‍ ബ്രാഞ്ചിലാണ് ദേവസ്വത്തിന്റെ സ്വര്‍ണനിക്ഷേപമുള്ളത്. 2019 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും 2020 ജനുവരി 26-നും 2023 നവംബര്‍ 21-നുമാണ് ഈ നിക്ഷേപങ്ങള്‍ നടത്തിയത്. നിത്യോപയോഗത്തിനുള്‍പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്.

Related Articles

Back to top button